പൊതു ഇടങ്ങളിലെ സാനിറ്റൈസര്‍ സുരക്ഷിതമോ ലോകാരോഗ്യസംഘടനയ്ക്ക് സംശയമില്ല
പൊതുഉപയോഗത്തിനായുള്ള സാനിറ്റൈസര്‍ സുരക്ഷിതമാണോ എന്ന ആശങ്കയുണ്ട് പലര്‍ക്കും. എന്നാല്‍ ഇത് ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
ഒരിക്കല്‍ കൈകള്‍ ശുദ്ധീകരിച്ചുകഴിഞ്ഞാല്‍, കുപ്പിയില്‍ നിന്ന് കൈകളിലേക്ക് അണുക്കള്‍ എത്തിയിട്ടുണ്ടെങ്കില്‍ അവ ഇല്ലാതാകുമെന്നാണ് ഇക്കാര്യത്തിലെ വിശദീകരണം. എല്ലാവരും പൊതുസ്ഥലത്ത് സാനിറ്റൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ അണുക്കളുടെ സാധ്യത കുറവായിരിക്കും, ഇത് എല്ലാവരേയും സുരക്ഷിതമായി സൂക്ഷിക്കുമെന്നും ഡബ്ലുഎച്ച്ഒ വ്യക്തമാക്കുന്നു.
അടിക്കടി കൈ കഴുകാന്‍ സോപ്പും വെള്ളവും ഉപയോഗിക്കാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ പതിവായി ഉപയോഗിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈറസുകള്‍ ആന്റിബയോട്ടിക് പ്രതിരോധം ഉണ്ടാക്കില്ലെന്നും ഇവര്‍ പറയുന്നു.
മറ്റ് ആന്റിസെപ്റ്റിക്‌സ്, ആന്റിബയോട്ടിക്കുകള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, രോഗകാരികളായ ബാക്ടീരിയകളും വൈറസുകളും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍മാര്‍ക്കെതിരെ പ്രതിരോധം വികസിപ്പിക്കുന്നതായി തോന്നുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ മറുപടി.